Sunday, December 31, 2006

പുതുവര്‍ഷപ്പൂമഴയത്തുനിന്നും ഒരാള്‍...

മലയാളത്തറവാട്ടിലെ അച്ഛനപ്പൂപ്പനമ്മയമ്മൂമ്മമാരേ, പൊന്നാങ്ങളപെങ്ങന്മാരേ, വന്ദനം!

പുതുവല്‍സരപ്പൂമഴയത്ത് നനഞ്ഞീറനോടെ ഈ ബൂലോഗപ്പരവതാനിയിലേക്കു‍ കയറിവരികയാണു ഞാന്‍!

കാലില്‍ ചെരിപ്പില്ല, ചേറും പൊടിയുമുണ്ടാം പകരം.

ഇരിക്കാനൊരു ചുവട്‌ ഇടം,

കുടിക്കാനൊരു തുടം ചുടുകാപ്പി,

കൊള്ളാനൊരു കുടം ചൂടുകാറ്റ്‌-

ഇത്രയും മതി തല്‍ക്കാലം.

ഞാന്‍ വന്നോട്ടേ?