മലയാളത്തറവാട്ടിലെ അച്ഛനപ്പൂപ്പനമ്മയമ്മൂമ്മമാരേ, പൊന്നാങ്ങളപെങ്ങന്മാരേ, വന്ദനം!
പുതുവല്സരപ്പൂമഴയത്ത് നനഞ്ഞീറനോടെ ഈ ബൂലോഗപ്പരവതാനിയിലേക്കു കയറിവരികയാണു ഞാന്‍!
കാലില്‍ ചെരിപ്പില്ല, ചേറും പൊടിയുമുണ്ടാം പകരം.
ഇരിക്കാനൊരു ചുവട് ഇടം,
കുടിക്കാനൊരു തുടം ചുടുകാപ്പി,
കൊള്ളാനൊരു കുടം ചൂടുകാറ്റ്-
ഇത്രയും മതി തല്ക്കാലം.
ഞാന്‍ വന്നോട്ടേ?